കണ്ണൂരിൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ യുവാവ് പിടിയിൽ; ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു

കണ്ണൂരിൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ യുവാവ് പിടിയിൽ; ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു
Mar 13, 2025 01:42 PM | By VIPIN P V

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ( www.truevisionnews.com ) സ്‌​കൂ​ട്ട​റി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വി​നെ ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഓ​ടി ര​ക്ഷ​പ്പെ​ട്ട കൂ​ട്ടാ​ളി​ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ശ്രീ​ക​ണ്ഠ​പു​രം ഓ​ട​ത്തു​പാ​ലം കാ​വി​ന്‍മൂ​ല​യി​ലെ കോ​ഴി​പ്പ​റ​മ്പ​ന്‍ വീ​ട്ടി​ല്‍ ടി.​കെ. ഉ​ബൈ​ദി​നെ​യാ​ണ് (32) ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് 360 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ്രീ​ക​ണ്ഠ​പു​രം സി.​എ​ച്ച് ന​ഗ​റി​ലെ മീ​ത്ത​ല​ക​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദ് (32) എ​ക്‌​സൈ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍സ് ബ്യൂ​റോ അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​പി. വി​ജ​യ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് വ​ല​യി​ലാ​യ​ത്.

#Youth #arrested #smuggling #MDMA #deadly #drug #Kannur #accomplice #escapes

Next TV

Related Stories
Top Stories










Entertainment News